മുംബയ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് മരുന്നെത്തിക്കണമെന്ന് അഭ്യർത്ഥിച്ച് പെൺകുട്ടി. കളക്ടറോടാണ് പെൺകുട്ടിയുടെ അഭ്യർത്ഥന. കോൺഗ്രസ് നേതാവ് മിഥേന്ത്ര ദർശൻ സിംഗാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഗ്വാളിയോർ കളക്ടോറോടാണ് പെൺകുട്ടിയുടെ അഭ്യർത്ഥന. താൻ കൊവിഡ് ബാധിതയായി വീട്ടിൽ കഴിയുകയാണെന്നും, ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയ്ക്ക് ആവശ്യത്തിന് മരുന്ന് ലഭിക്കുന്നില്ലെന്നും, സഹായിക്കണമെന്നുമാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നത്.
സർ എന്റെ പേര് ശ്വേതാ ജെയിൻ. എന്റെ അമ്മ കല്യാൺ ആശുപത്രിയിൽ ചികിത്സയിലാണ്.അമ്മ ഗുരുതരാവസ്ഥയിലാണ്. ചികിത്സയ്ക്ക് ആവശ്യമായ ഇഞ്ചക്ഷൻ ആശുപത്രിയിൽ ലഭ്യമല്ലെന്നാണ് അധികൃതർ പറയുന്നത്.ആശുപത്രികളിൽ വിളിച്ച് അന്വേഷിച്ചപ്പോഴും ഇതു തന്നെയാണ് ലഭിക്കുന്ന വിവരം. പ്ലാസ്മ തെറാപ്പി ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ദയവ് ചെയ്ത് സഹായിക്കണം-പെൺകുട്ടി പറയുന്നു.
मैं आपकी पीड़ा को समझ रहा हूं बहन। मैं पूरी कोशिश कर रहा हूं कुछ ही देर में इंजेक्शन का इंतजाम हो जाएगा। pic.twitter.com/jrdU2UaJbf
— Mitendra Darshan Singh (@mitendradsingh) April 23, 2021