pakistan

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാൻ ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങൾ. ഓക്‌സിജൻ ക്ഷാമം ചൂണ്ടിക്കാട്ടിയ അവർ പ്രധാനമന്ത്രി ഇമ്രാൻഖാനോട് ഇന്ത്യയ്ക്ക് ഓക്‌സിജൻ എത്തിച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് പാകിസ്ഥാനിലെ ഈദി ഫൗണ്ടേഷൻ രംഗത്തെത്തി.

പാകിസ്താൻ ട്വിറ്ററിൽ ഇന്ത്യാ നീഡ് ഓക്‌സിജൻ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയി. ഇന്ത്യയെ സഹായിക്കൂ എന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാനോട് ആവശ്യപ്പെട്ടാണ് ട്വീറ്റുകളിധികവും. ഇരുരാജ്യങ്ങളിലെയും സർക്കാർ തമ്മിലുള്ള എല്ലാ തർക്കങ്ങൾക്കുമപ്പുറം ഇന്ത്യക്ക് ഒരു പ്രശ്നം വന്നപ്പോൾ പാകിസ്താൻ ജനത കാണിച്ച കരുതൽ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

#IndiaNeedsOxygen is trending in Pakistan where many people across the border are asking Pak PM @ImranKhanPTI to help India with oxygen supply.#COVID19 #Coronavirus #CoronavirusPandemic #SecondCOVIDWave pic.twitter.com/eGFvKMejll

— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) April 23, 2021

അതേസമയം പാകിസ്താനിലെ മാനുഷിക സംഘടനയായായ ഈദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ ഈദി സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സന്നദ്ധ പ്രവർത്തകരും 50 ആംബുലൻസുകളും സഹിതം ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുമതി അഭ്യർത്ഥിച്ചാണ് കത്തയച്ചിരിക്കുന്നത്.

Faisal Edhi of Pakistan’s Edhi foundation writes to India offering help regarding the surge of Covid cases in India and the resulting lack of oxygen.
Humanity before rivalry!! #IndiaNeedsOxygen #CovidIndia #WeCantBreathe pic.twitter.com/EWrYRDP7JD

— Laraib Shahid Raja (@laraibsraja) April 23, 2021

സന്നദ്ധ പ്രവർത്തകരുടെ സംഘത്തെ താൻ സ്വയം നയിക്കാൻ ആഗ്രഹിക്കുന്നതായും ഫൈസൽ കത്തിൽ പറയുന്നു. സംഘത്തിന് ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും തങ്ങൾ ക്രമീകരിക്കും. പ്രധാനമായും, ഞങ്ങളുടെ ടീമിന് ആവശ്യമായ ഇന്ധനം, ഭക്ഷണം, ആവശ്യമായ മറ്റു കാര്യങ്ങൾ എന്നിവ തയ്യാറാക്കും. മറ്റു സഹായങ്ങളൊന്നും നൽകേണ്ടെന്നും ഇന്ത്യൻ സർക്കാർ അനുമതി മാത്രം നൽകിയാൽ മതിയാകുമെന്നും അദ്ദേഹം പറയുന്നു.