കണ്ണൂർ: എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ചക്കരക്കല്ല് മുഴപ്പാലയിലെ കെ.കെ. രാജൻ (75) നിര്യാതനായി. കൊവിഡാനന്തര ചികിത്സയ്‌ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
ബീഡി തൊഴിലാളിയായി പൊതുരംഗത്തേക്ക് കടന്നുവന്ന് ജില്ലയിലെ അവിഭക്ത യൂത്ത് കോൺഗ്രസിന്റെ നേതൃനിരയിലേക്ക് ഉയർന്ന നേതാവാണ്. എൻ.സി.പി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ബീഡി തൊഴിലാളി മേഖലയിലെ കരുത്തനായ സംഘാടകനുമായിരുന്നു.
ഭാര്യ: കെ.കെ. നിർമല (റിട്ട. മൗവ്വഞ്ചേരി ബാങ്ക്). മക്കൾ: ഡോ. ഹീര (മെഡിക്കൽ ഓഫീസർ, പെരളശ്ശേരി ആയുർവേദ ഡിസ്‌പെൻസറി), നീരജ് (സോഫ്ട‌്‌വെയർ എൻജിനീയർ, ചെന്നൈ), ഹീരജ് (സോഫ്ട്‌വെയർ എൻജിനീയർ, യു.എസ്.എ). മരുമക്കൾ: മണികണ്ഠൻ, ജിൻസി, നമിത.