k-surendran

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിക്ക് പത്തിൽ കൂടുതൽ എം.എൽ.എമാരെ ലഭിക്കുമെന്ന അവകാശവാദവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഫല പ്രഖ്യാപനം വരുന്നതോടെ ബി.ജെ.പി നിർണായക ശക്തിയാകും. യു.ഡി.എഫിനും എൽ.ഡി.എഫിനും ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

35 സീറ്റ് ലഭിച്ചാൽ ബി.ജെ.പി സംസ്ഥാനം ഭരിക്കുമെന്ന പ്രഖ്യാപനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. താൻ മത്സരിച്ച കോന്നിയിലും മഞ്ചേശ്വരത്തും വിജയ പ്രതീക്ഷയാണുളളത്. തലശ്ശേരിയിലേയും, ഗുരുവായൂരിലേയും സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന് കാരണം സാങ്കേതിക പിഴവ് മാത്രമാണ്. നേമത്ത് ബി.ജെ.പിയുടെ വിജയം ഉറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.