midori

ടോക്കിയോ: മൃഗശാലകളിൽ കഴിയുന്ന കോവാകളിൽ ഏറ്റവും അധികം കാലം ജീവിച്ച് ഗിന്നസ് റെക്കോഡ് നേടി മിഡോരി. ജപ്പാനിലെ അവാജി ഫാം പാർക്ക് ഇംഗ്ലണ്ടിൽ പാർക്കുന്ന വിക്ടോറിയൻ ഇനത്തിൽപ്പെട്ട മിഡോരിക്ക് 24 വയസുണ്ട്. സാധാരണ 15 മുതൽ 16 വയസുവരെയാണ് കോവാലകളുടെ ആയുർദൈർഘ്യം.

മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യവുമായി താരതമ്യം ചെയ്യുമ്പോൾ 110 വയസിന് സമമാണ് മിഡോരിയുടെ പ്രായം. 24 ഇപ്പോഴും പൂർണ ആരോഗ്യവതിയാണ് മിഡോരി. മരങ്ങളിൽ കയറാനും തനിയെ ഭക്ഷണം കണ്ടെത്തി കഴിക്കാനും സന്ദർശകർക്ക് മുന്നിലേക്ക് ഓടിയെത്താനുമൊക്കെ മിഡോരിയ്ക്ക് മടിയില്ലെന്ന് മൃഗശാല അധികൃതർ പറയുന്നു.മിഡോരിക്ക് പുറമേ മൂന്നു കോവാലകൾ കൂടി മൃഗശാലയിലുണ്ട്.

മിഡോരിയുടെ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മൃഗശാലയിലെ മുതിർന്ന ഉദ്യോഗസ്ഥനായ കസുഹികോ ടഹാര വ്യക്തമാക്കി. 1997 ൽ ഈസ്ട്രേലിയയിലാണ് മിഡോരി ജനിച്ചത്. 2003 ൽ വെസ്റ്റേൺ ആസ്ട്രേലിയ സർക്കാരിന്റെ സമ്മാനമായി മിഡോരിയെ ജപ്പാനിലെ മൃഗശാലയിൽ എത്തിക്കുകയായിരുന്നു.

മൃഗശാലയിലെത്തിയ സമയത്ത് മിഡോരിയ്ക്ക് ആരോഗ്യക്കുറവുണ്ടായിരുന്നു. അതിനാൽ ഇത്രയും നാൾ ജീവിക്കും എന്ന് തങ്ങൾ കരുതിയിരുന്നില്ലെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. വിക്ടോറിയൻ കോവാലകളെ പാർപ്പിച്ചിരിക്കുന്ന ജപ്പാനിലെ ഏക മൃഗശാലയാണ് അവാജി ഫാം പാർക്ക് ഇംഗ്ലണ്ട്.