lock-down

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെതുടർന്ന് ഗുരുതരമായ സാഹചര്യമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മാളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് റെക്കാഡ് രോഗികളാണ്. 24 മണിക്കൂറിനിടെ 28,447 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ‌‌ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടാവുക. കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടരുന്നതായി

നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

ശനി,ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ