വാഷിംഗ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശയാത്രികരെ കൂടി അയച്ച് സ്പേസ് എക്സ് പേടകം. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നലെ വെളുപ്പിനെയാണ് വികേഷപണം നടന്നത്. ക്രൂ -2 എന്നറിയപ്പെടുന്ന ദൗത്യത്തിൽ അമേരിക്കൻ ബഹിരാകാശയാത്രികരായ ഷെയ്ൻ കിംബ്രോ, മേഗൻ മക്അർതർ, ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുടെ അക്കിഹിക്കോ ഹോഷൈഡും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ തോമസ് പെസ്ക്വറ്റുമാണുള്ളത്. ഇവർ നേരത്തെയും ബഹിരാകാശ സഞ്ചാരം നടത്തിയവരാണ്. ഈ ദൗത്യത്തിൽ ക്രൂ -1 മിഷനിൽ ഉപയോഗിച്ച ബൂസ്റ്റർ റോക്കറ്റാണ് ദൗത്യത്തിനായി വീണ്ടും ഉപയോഗിച്ചത്.
ഒൻപത് വർഷം മുൻപ് നാസയുടെ സ്പേസ് ഷട്ടിൽ തകർന്നതിനെത്തുടർന്ന് ബഹിരാകാശ യാത്രകൾക്കായി റഷ്യൻ പേടകങ്ങളാണ് അമേരിക്കൻ യാത്രികർ ഉപയോഗിച്ചിരുന്നത്. 2020 മേയിലാണ് ആദ്യ പേടകം ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.
ഡ്രാഗൺ ക്രൂ...
ഡ്രാഗൺ ക്രൂ-2 ബഹിരാകാശ നിലയത്തിലെത്തുന്നതോടെ ഡ്രാഗൺ ക്രൂ-1 പേടകം ഭൂമിയിലേക്ക് തിരിക്കും. ഇതില്‍ നാസ ഗവേഷകരായ മിഖായേൽ ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാന്നൻ വാക്കർ, ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുടെ ഗവേഷകനായ സോയിചി നൊഗുചി എന്നിവര്‍ ഭൂമിയിലെത്തും. ക്രൂ-2 അംഗങ്ങൾ ഈ വർഷം അവസാനത്തോടെ തിരിച്ചിറങ്ങും. ഇതിന് പിന്നാലെ ക്രൂ-3 വിക്ഷേപിക്കും.
ക്രൂ ഡ്രാഗണിൽ യാത്ര ചെയ്യുന്നതിൽ ആവേശമുണ്ട്. ഇതിന് മുൻപ് യാത്ര ചെയ്ത റഷ്യൻ സോയൂസ് ബഹിരാകാശപേടകത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ക്രൂ ഡ്രാഗൺ. പേടകത്തിന്റെ സംവിധാനം അതിശയകരമാണ്. യാത്രയിൽ എന്താണ് സംഭവിക്കുന്നതെന്ന് യാത്രികർക്കും ഭൂമിയിലുള്ളവർക്കും തത്സമയം അറിയാനാകും. എനിയ്ക്കും ഹോഷൈഡിനും ദേശീയ വിഭവങ്ങൾ പാചകം ചെയ്യാനും പദ്ധതിയുണ്ട് - തോമസ് പെസ്ക്വറ്റ്