anadhan-cherai-charamam-

പറവൂർ: കരിമ്പാടം മറ്റപ്പിള്ളി വീട്ടിൽ ആനന്ദൻ ചെറായി (75) നിര്യാതനായി. കവിയും ബാലസാഹിത്യകാരനും അദ്ധ്യാപകനും സാംസ്കാരികപ്രവർത്തകനുമായ അദ്ദേഹം കലോത്സവവേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു. 1972ൽ തുടങ്ങിയ അദ്ധ്യാപകവൃത്തിക്ക് ശേഷം അദ്ദേഹം ആകാശവാണിയിലും ദൂരദർശനിലും പ്രവർത്തിച്ചു. കുറുമൊഴിപ്പൂക്കൾ, ഓമനത്തിങ്കൾ, കടും പാട്ടുകൾ, പൂങ്കാവനം, കുട്ടിക്കിനാവുകൾ, കാവടിയാട്ടം, ജന്തുകഥപ്പാട്ടുകൾ, പൂരക്കാഴ്ച, അത്തപ്പത്തോണം, ഏകലവ്യൻ, എന്നിലെ നീ, തേന്മൊഴിപ്പഴങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. അഖില കേരള പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ സംസ്ഥാന കവിതാ പുരസ്കാരം, കേരള ശാന്തിസേന കവിതാ പുരസ്ക്കാരം, അദ്ധ്യാപക സംസ്ഥാന കലാസാഹിത്യ സമിതിയുടെ ബാലസാഹിത്യ പുരസ്കാരം, സമഷ്ടി കവിതാ പുരസ്കാരം, ഗ്രന്ഥപ്പുര കവിതാ പുരസ്കാരം, സുവർണരേഖ കവിതാ പുരസ്കാരം, സാഫല്യം പുരസ്കാരം, കെ.എസ്.എസ്.പി.യു. സംസ്ഥാന പുരസ്കാരം, ഫാ. ജേക്കബ് കല്ലറക്കൽ ഭക്തി ഗാനരചന സംസ്ഥാന അവാർഡ് എന്നിവ ലഭിച്ചു. സാഹിത്യശ്രീ മാസികയുടെ മുൻ പത്രാധിപരാണ്. ഭാര്യ: സൈമ. മകൻ: തേജസ്. മരുമകൾ: ശാരിക.