pinarayi-dyfi

തിരുവനന്തപുരം: സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറിയതായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. രാജ്യം പ്രാണവായുവിനായി പിടയുമ്പോൾ മോദിസർക്കാർ നോക്കുകുത്തിയാകുന്നു. എന്നാൽ കേരളം ബദലാകുന്നു, മാതൃകയാകുന്നു. എല്ലാവർക്കും സൗജന്യ വാക്സിൻ സംസ്ഥാന സർക്കാർ ഉറപ്പ് നൽകി. കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്കായി കാത്തുനിൽക്കാതെ കേരളം മുന്നോട്ട് പോകുകയാണെന്നും റഹിം ഫേസ്ബുക്കിൽ കുറിച്ചു.

വാക്സിൻ ചലഞ്ചിൽ ഡി.വൈ.എഫ്.ഐ പങ്കാളിയാകുമെന്നും റഹിം വ്യക്തമാക്കി. ഇന്ന് ഔദ്യോഗികമായി മുഖ്യമന്ത്രി വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമാകണം എന്ന് അഭ്യർത്ഥിച്ചിരിക്കുന്നു. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ഈ ഉദ്യമത്തിൽ പങ്കാളികളാകുമെന്ന് റഹിം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

എ.എ. റഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്രസർക്കാർ സൗജന്യ വാക്സിൻ നിഷേധിക്കുകയാണ്. സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറി.സ്വകാര്യ വാക്സിൻ നിർമ്മാണ കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞുകൊടുക്കുകയാണ് ബിജെപി സർക്കാർ .

രാജ്യം പ്രാണവായുവിനായി പിടയുമ്പോൾ മോദിസർക്കാർ നോക്കുകുത്തിയാകുന്നു.എന്നാൽ കേരളം ബദലാകുന്നു,മാതൃകയാകുന്നു.

എല്ലാവര്ക്കും സൗജന്യ വാക്സിൻ സംസ്ഥാന സർക്കാർ ഉറപ്പ് നൽകി.കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്കായി കാത്തു നിൽക്കാതെ കേരളം മുന്നോട്ട് പോകുന്നു.

മലയാളികൾ എല്ലാവരും സർക്കാരിന്റെ നന്മനിറഞ്ഞ നീക്കങ്ങൾക്ക് ഐക്യദാർഢ്യം പകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകമായ ഒരു ആഹ്വാനവും ഉണ്ടായിരുന്നില്ല.എന്നിട്ടും ഓരോ മിനിറ്റിലും ലക്ഷങ്ങൾ ദുരിതാശ്വാസ നിധിയിലേക്കെത്തി.കേരളത്തിന്റെ വാക്സിനേഷൻ ചിലവിനായി മലയാളികൾ കഴിഞ്ഞ മണിക്കൂറുകളിൽ കൈകോർത്തു.കേരളത്തിന് അഭിമാനമാണ് ഇത് .

ഇന്ന് ഔദ്യോഗികമായി തന്നെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു. വ്യക്തികൾ,സംഘടനകൾ,സ്ഥാപനങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നു.

ഡിവൈഎഫ്ഐ ഈ ഉദ്യമത്തിൽ പങ്കാളികളാകും.