ലണ്ടൻ: പരുക്കൻ കളിയിലേക്ക് നീണ്ട ഇംഗ്ലീഷ് പ്രിമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന് ആസ്റ്റൺ വില്ലയെ വീഴ്ത്തി. ഒന്നാം മിനിട്ടിൽ ജോൺ മക്ഗിന്നിലൂടെ ലീഡെടുത്ത ആസ്റ്റൺ വില്ലയെ 22-ാം മിനിട്ടിൽ ഫിൽ ഫോഡനും 40-ാം മിനിട്ടിൽ റോഡ്രിയും നേടിയ ഗോളുകളിലാണ് സിറ്റി മറികടന്നത്. 44-ാം മിനിട്ടിൽ സിറ്റിയുടെ ജോൺ സ്റ്റോണും 57-ാം മിനിട്ടിൽ വില്ലയുടെ മാറ്റ് കാഷും ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്ന് പത്ത് പേരുമായാണ് ഇരു ടീമും മത്സരം പൂർത്തിയാക്കിയത്.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് വെസ്റ്റ് ബ്രോമിനെയാണ് കീഴടക്കിയത്.വാർഡിയും ഇവാൻസും ഇൻഹെനാച്ചോയുമാണ് ലെസ്റ്ററിന്റെ സ്കോറർമാർ.