saritha

കോഴിക്കോട്: സോളാർ കേസിൽ അറസ്റ്റിലായ സരിത എസ്. നായരെ രണ്ടു കേസുകളിൽ കൂടി അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. ബെവ്‌കോ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് ചെയ്യാൻ നെയ്യാറ്റിൻകര പൊലീസിന് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3) യാണ് അനുമതി നൽകിയത്. അറസ്റ്റ് രേഖപ്പെടുത്താനായി നെയ്യാറ്റിൻകര പൊലീസ് കണ്ണൂരിലെ വനിതാ തടവുകാരുടെ സിഎഫ്എൽടിസിയിൽ എത്തും.