nri

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റ് പ്രഖ്യാപിച്ച യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരങ്ങൾ കുവൈറ്റിലെ ഇന്ത്യൻ എംബസി ശേഖരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയുമാണ് പുതിയ രജിസ്‌ട്രേഷൻ നടത്തുന്നത്.കഴിഞ്ഞ വര്‍ഷവും പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എംബസി ശേഖരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിവരങ്ങള്‍ നല്‍കിയവരും പുതുതായി രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. https://forms.gle/sExZK1GKW36BLpVz7ലൂടെ ഗൂഗ്ള്‍ ഫോമിലാണ് വിവരങ്ങൾ നല്‍കേണ്ടത്.
യാത്രാ വിലക്കുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രവാസികൾക്കുണ്ടായ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന കാര്യം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയിലുള്ള സമയത്ത് വിസ കാലാവധി തീര്‍ന്നവർ, സമയത്ത് തിരികെയെത്താനാവാത്തതിനാൽ ജോലി നഷ്ടമായവർ, സാധനസാമഗ്രികൾ കുവൈത്തിൽ കുടുങ്ങിപ്പോയവർ, കുടുംബക്കാർക്ക് നാട്ടിൽ വരാനാവാതെ കുവൈത്തിൽ കുടുങ്ങിയവർ, തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതുമായി ബന്ധപ്പെട്ട കേസുകൾ, ശമ്പളം ലഭിക്കാത്ത പ്രശ്‌നങ്ങൾ തുടങ്ങിവയെല്ലാം ചേർക്കാം

കൂടുതൽ വിവരങ്ങൾ എംബസിയുടെ www.indembkwt.gov.in എന്ന വെബ്‌സൈറ്റിലോ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിലോ ലഭിക്കും. കൂടുതല്‍ വിവരങ്ങൾക്ക്: cw1.kuwait@mea.gov.inലേക്ക്