ദൃശ്യം 2വിലെ കഥാപാത്രമായ ജോർജുകുട്ടിയായി മാറുവാൻ വേണ്ടിയുള്ള നടൻ മോഹൻലാലിന്റെ അദ്ധ്വാനം വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ജോർജുകുട്ടിക്ക് യോജിക്കുന്ന നിലയിലുള്ള ശരീരപ്രകൃതി ആർജിക്കാൻ വേണ്ടി നടൻ നടത്തിയ വർക്കൗട്ടിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ശ്രദ്ധ നേടുന്നത്.
ഫിറ്റ്‌നെസ് ട്രെയിനർ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ തയ്യാറെടുപ്പ്. ജെയ്‌സൺ തന്നെയാണ് താരരാജാവിന്റെ വീഡിയോ പങ്കുവച്ചതും. കൊവിഡ് സാഹചര്യത്തിലേർപ്പെടുത്തിയ ലോക്ക്ഡൗണിനിടെ കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ ദൃശ്യം 2വിൽ ജോയിൻ ചെയ്തത്. ഈ സമയത്ത് ചെന്നൈയിലെ തന്റെ വീട്ടിലായിരുന്ന നടന്റെ ശരീരവണ്ണം വർദ്ധിച്ചിരുന്നു. തുടർന്നാണ് ചിത്രത്തിനായി താരം തന്റെ ശരീരം 'ട്രാൻസ്ഫോം' ചെയ്തത്.
content highlight: mohanlals workout video goes viral.