kk

ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നത് പരിഹരിക്കാൻ നടപടിയുമായി കേന്ദ്രം. ജർമനിയിൽ നിന്ന് 23 മൊബൈൽ ഓക്സിജൻ നിർമാണ പ്ലാന്റുകൾ വിമാന മാർഗം എത്തിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.

ഓരോ പ്ലാന്റിനും മിനിറ്റിൽ 40 ലിറ്ററും മണിക്കൂറിൽ 2400 ലിറ്റർ വരെയും ഓക്സിജൻ ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്ന സായുധസേന മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്) ആശുപത്രികളിൽ പ്ലാന്റുകൾ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ ഓക്സിജൻ നിർമാണ പ്ലാന്റുകൾ ജർമനിയിൽ നിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.