ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിറുത്തുന്നതിൽ തൈറോയിഡ് ഗ്രന്ഥികൾക്കുള്ള പങ്ക് സുപ്രധാനമാണ്. ഗ്രന്ഥിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് അയഡിൻ സുപ്രധാന ഘടകമാണ്. ഹൈപ്പോതൈറോയ്ഡ് പ്രശ്നമുള്ളവർ കടൽ മത്സ്യങ്ങൾ, മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് ക്രമീകരിച്ച് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സുഗമമാക്കും. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിച്ച് തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നു.
കുരുമുളക്, ഇഞ്ചി, കറുവപ്പട്ട , ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. റിഫൈൻഡ് എണ്ണകളെക്കാൾ തൈറോയ്ഡ് രോഗികൾക്ക് നല്ലത് ശുദ്ധമായ വെളിച്ചെണ്ണയാണ്. മുളപ്പിച്ച പയർ ഹോർമോൺ വ്യതിയാനം കുറയ്ക്കാൻ സഹായിക്കുന്നു.
ഒരു ദിവസം കുറഞ്ഞത് 15 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. തൈറോയ്ഡിന്റെ മരുന്നുകൾ രാവിലെ വെറും വയറ്റില്‍ കൃത്യസമയം പാലിച്ച് കഴിക്കുക. തൈറോയിഡ് പ്രശ്നങ്ങളുള്ളവർ കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, സോയ ഉത്‌പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.