covid-vaccine

ദോഹ: കൊവിഷീൽഡ് വാക്‌സിന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇനിമുതൽ ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്‌സിനെടുത്തവർക്ക് ഖത്തറിൽ ക്വാറന്റീൻ ഇളവ് ലഭിക്കും. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കൊവിഷീൽഡിന്റെ രണ്ട്‌ ഡോസുകളും സ്വീകരിച്ചവർക്കാണ് ഇളവ് ലഭിക്കുക. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തെ കാലാവധി പൂർത്തിയാക്കിയവർക്കാണ് ഖത്തറിലെ ക്വാറന്റീൻ ഇളവ് ലഭിക്കുകയെന്നാണ് ട്വീറ്റിൽ പറയുന്നത്. ആറ് മാസം വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം.നാളെ മുതൽ ഇളവ് പ്രാബല്യത്തിൽ വരും.

ഇളവ് ലഭിക്കണമെങ്കിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. നിലവിൽ ഫൈസർ, മൊഡേണ വാക്‌സിനുകൾക്കാണ ഖത്തറിൽ ലഭ്യമാവുന്നത്. കൂടാതെ ജോൺസൺ ആന്റ് ജോൺസൺ, ആസ്ട്രാസെനിക എന്നീ വാക്‌സിനുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.