മാമുക്കോയ ആദ്യമായി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിയോഗം അനീഷ് വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്നു. ശരൺ പുതുമന, ജയകുമാർ, പീറ്റർ കെ. പി, കൃഷ്ണ കുമാരി,അദിതി ശിവകുമാർ കട്ടപ്പന,ദൃശ്യ എന്നിവരാണ് മറ്റു താരങ്ങൾ. മീര പ്രൊഡക്ഷൻസിന്റെ ബാനറിൽ അക്ഷയ് അനിൽ,ഹംസധ്വനി ഫിലിംസിന്റെ ബാനറിൽ അനീഷ് വർമ്മ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി .എസ് ബാബു നിർവഹിക്കുന്നു.
ഗോകുൽ നാഥ് തിരക്കഥയും സംഭാഷണവും എഴുതുന്നു.വയലാർ ശരത്ചന്ദ്രവർമ്മ,ജയൻ തൊടുപുഴ എന്നിവരുടെ ഗാനങ്ങൾക്ക് സ്റ്റിൽജു അർജ്ജുൻ സംഗീതം പകരുന്നു.എം ജി ശ്രീകുമാർ,മധു ബാലകൃഷ്ണൻ,ബിജു അഷ്ടമുടി എന്നിവരാണ് ഗായകർ.
പ്രൊഡക്ഷൻ കൺട്രോളർ-സക്കീർ ഹുസൈൻ,കല-ജീമോൻ മൂലമറ്റം,മേക്കപ്പ്-മണികണ്ഠൻ മരത്താക്കര, വസ്ത്രാലങ്കാരം-ദേവൻ കുമാർ എസ് കീഴ്മാട്, എഡിറ്റർ-മനോജ്.