സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പത്താംവളവ് എന്നു പേരിട്ടു. അദിതിരവിയും സ്വാസികയുമാണ് ചിത്രത്തിലെ നായികമാർ. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അദിതിയും സ്വാസികയും ഇന്നലെ ജോയിൻ ചെയ്തു.
കുടുംബപശ്ചാത്തലത്തിലുള്ള ത്രില്ലർ ചിത്രമാണ് പത്താംവളവ്. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് .യു.ജി.എം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. സഖറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് നവാഗതനായ അഭിലാഷ് പിള്ളയാണ്.രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രഞ്ജിൻ രാജ്. അതേസമയം പത്താംവളവ് പൂർത്തിയായശേഷം സുരാജ് ജനഗണമനയുടെ രണ്ടാമത് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.മംഗലാപുരമാണ് ലൊക്കേഷൻ. ഈ ഷെഡ്യൂളോടെ പൂർത്തായാകുന്ന ജനഗണമനയിൽ പൃഥ്വിരാജാണ് മറ്റൊരു പ്രധാന താരം.