പി പി ഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാൻ പോയ വിഡിയോ പങ്കുവച്ച് നടിയുമായ രാഖി സാവന്ത്. നീല നിറത്തിലെ പി പി ഇ കിറ്റും ഗ്ലൗസും മാസ്‌കുമൊക്കെ ധരിച്ച് സാധനങ്ങൾ വാങ്ങാൻ പോകുന്ന രാഖിയെയാണ് വിഡിയോയിൽ കാണാൻ കഴിയുക.
വീഡിയോ പങ്കുവച്ച നടി എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് അഭ്യർത്ഥിച്ചു.'എല്ലാവരും സുരക്ഷിതരായിരിക്കു, എവിടെപോയാലും പി പി ഇ കിറ്റ് ധരിക്കൂ', എന്നാണ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്‌ക്കൊപ്പം രാഖി കുറിച്ചിരിക്കുന്നത്.