കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. ഇന്നലെ മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. ഇന്ത്യയിൽ നിന്ന് നേരിട്ടോ അല്ലാതെയോ വരുന്നവർ മറ്റൊരു രാജ്യത്ത് രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം. അതേസമയം, കുവൈത്ത് സ്വദേശികൾക്കും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും വിലക്ക് ബാധകമല്ല. അതേസമയം ചരക്കു വിമാനങ്ങളുടെ സർവീസിന് വിലക്കില്ല. ഇറാനും ഇന്ത്യയിൽ നിന്നുള്ലവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, അതിർത്തികളിൽ പരിശോധന കർശനമാക്കും