covid

ജനീവ: കൊവിഡ് രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യയുടെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ്​ അഥാനോം ഗെബ്രിയേസസ്. വൈറസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിന്റെ വിനാശകരമായ ഓർമ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാലും ലോകമെമ്പാടും ആളുകൾ മരിക്കുന്നു. അവരെ പരിശോധിക്കുകയോ, ശരിയായ രീതിയിൽ ചികിത്സിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെ അതിതീവ്ര വ്യാപനത്തിൽ ആശങ്കയുണ്ട്​ - ജനീവയിൽ നടന്ന​ ഒരു വെർച്വൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.