ഇൻഡോർ: മദ്ധ്യപ്രദേശിൽ ജൊബാത് മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ കലാവതി ഭുരിയ (49) കൊവിഡ് ബാധിച്ച് മരിച്ചു. മുൻ കേന്ദ്രമന്ത്രി കാന്തിലാൽ ഭുരിയയുടെ മരുമകളാണ്. പന്ത്രണ്ട് ദിവസം മുമ്പാണ് കലാവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ 70 ശതമാനം അണുബാധയുണ്ടായതോടെ കലാവതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇന്നലെ ആരോഗ്യനില വീണ്ടും വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഒട്ടേറെ നേതാക്കൾ അനുശോചിച്ചു.