pooram-accident

തൃശൂർ: പൂരം എഴുന്നള്ളത്തിനിടെ ആൽമരക്കൊമ്പ് വീണു പരിക്കേറ്റ കൊമ്പ് കലാകാരൻ തൃക്കൂർ സജീഷിന്റെ ഇടതു കാലിന്റെ തള്ളവിരൽ മുറിച്ചു മാറ്റി. തിമില കലാകാരന്മാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, ഉദയാനാപുരം ഹരി, ഒറ്റപ്പാലം ഹരി, മദ്ദള കലാകാരന്മാരായ കോട്ടയ്ക്കൽ രവി, സദനം ഭരത് ചന്ദ്രൻ, കൊമ്പ് കലാകാരന്മാരായ പേരാമംഗലം വിജയൻ, എടയ്ക്ക കലാകാരന്മാരായ തിച്ചൂർ മോഹനൻ, സദനം ഭരത് ചന്ദ്രൻ എന്നിവർക്കും പരിക്കേറ്റു. 11 വാദ്യക്കാരാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ 35 അംഗ സംഘത്തിന്റേതായിരുന്നു പഞ്ചവാദ്യം.ആനയുടെ മുന്നിൽ കുത്തുവിളക്കും പന്തവും പിടിച്ചിരുന്നവർക്കും പരിക്കേറ്റു.

ചികിത്സയിലുളളവർ

തങ്കപ്പൻ( 64), മോഹനൻ പിള്ള (66), ദിവാകരൻ (56), രവീന്ദ്രൻ (60), രാമനാഥൻ(52), പ്രസാദ് (49), ഭരതരാജൻ (41), പാലക്കൽ പൂക്കാട്ടിൽ വീട്ടിൽ അരവിന്ദ് (41), കോട്ടപ്പുറം നടവരമ്പിൽ വീട്ടിൽ കൃഷ്ണൻ (54). ആശുപത്രി വിട്ടവർ: നാരായണൻ നമ്പൂതിരി(63), ഹരി (35), മോഹനൻ (64), സജീഷ് (45), ഹരി (35).