ss

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ കാൽ ലക്ഷം യൂണിറ്റ് കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്‌.ഐ പോസ്റ്റർ പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളത്ത് കോതമംഗലം ടൗൺ യൂണിറ്റ് കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ട്രഷറർ എസ്‌.കെ. സജീഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും ജോയിൻറ് സെക്രട്ടറി വി.കെ. സനോജ് കണ്ണൂരിലും പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.യു ജനീഷ് കുമാർ എം.എൽ.എ പത്തനംതിട്ടയിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.