murder

വാഷിംഗ്ടൺ: അമേരിക്കയിലെ ക്യൂന്‍സിൽ ആറാഴ്ച പ്രായമുള്ള ഇരട്ടക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡെയ്ൻസ കിൽപാട്രിക്കാണ് പ്രതി. ഡെയ്ൻസയെ വിളിച്ചിട്ട് മറുപടി ലഭിക്കാഞ്ഞതിനെ തുടർന്നു ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ തലയ്ക്കു കുത്തേറ്റ മരിച്ച നിലയിൽ ഒരു കുഞ്ഞിനെ കണ്ടെത്തി. മറ്റൊരു കുഞ്ഞിനെ പുതപ്പു കൊണ്ടു മൂടി സിങ്കിനു താഴെ ജീവനറ്റ നിലയിലും കണ്ടെത്തി.

സമീപത്തു നിന്നും കുത്താൻ ഉപയോഗിച്ചെന്നു കരുതുന്ന കത്തിയും കണ്ടെടുത്തു. കുട്ടികളെ തനിക്കു വേണ്ടെന്നാണു പൊലീസ് ഉദ്യോഗസ്ഥരോടു പ്രതി പറഞ്ഞത്

മാർച്ചിൽ കുട്ടികൾ ജനിച്ചപ്പോൾ ഇവർ അതീവ സന്തോഷത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

ഇവരെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നു ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ‌‌ഡെയ്ൻസയ്ക്ക് എതിരെ ഇരട്ട കൊലപാതകത്തിനു കേസെടുത്തു.