johnson-and-johnson-vacci

വാഷിംഗ്ടൺ: ജോൺസൻ ആൻഡ് ജോൺസൺ വാക്സിന് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് അമേരിക്ക നീക്കി. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 14 നാണ് നിരോധനം ഏർപ്പെടുത്തിയത്. വാക്‌സിൻ എടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കാൾ കൂടുതൽ വാക്‌സിൻ എടുക്കാതിരുക്കുമ്പോഴാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ദ്ധ സമിതി അനുമതി നൽകിയത്. കണക്കുകൾ പ്രകാരം വാക്‌സിൻ എടുത്ത 3.9 ദശലക്ഷം സ്ത്രീകളിൽ 15 പേർക്കാണ് രക്തം കട്ട പിടിക്കുന്ന അവസ്ഥ ഉണ്ടായത്. ഇവരിൽ ഭൂരിഭാഗവും 50 വയസിൽ താഴെയുള്ള സ്ത്രീകളാണ്.3 പേർ മരിച്ചു.