ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്ബോൾ താരം പ്രണബ് ഗാംഗുലി അന്തരിച്ചു. 75 വയസായിരുന്നു. ഇന്ത്യയ്ക്കായി 1969-ൽ മെർദേക്ക കപ്പിലാണ് ഗാംഗുലി ആദ്യമായി അരങ്ങേറ്റം കുറിച്ചത്.
1969 നവംബർ രണ്ടിന്ക്വലാലംപൂരിൽ വച്ച് ബർമയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. മോഹൻ ബഗാന്റെ പ്രധാന താരങ്ങളിലൊന്നായ അദ്ദേഹം ക്ലബിനായി 40 ഗോളുകൾ നേടിയിട്ടുണ്ട്.
പ്രണബ് ഗാംഗുലിയുടെ വിയോഗത്തിൽ എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ അനുശോചനം അറിയിച്ചു.