
ന്യൂഡൽഹി : ഡൽഹിയിലേക്ക് ഓക്‌സിജൻ നൽകി സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിമാർക്ക് അരവിന്ദ് കെജ്‌രിവാൾ കത്തയച്ചു. ഡൽഹിക്ക് നീക്കിവെക്കാൻ കഴിയുമെങ്കിൽ ഓക്‌സിജൻ നൽകി സഹായിക്കണമെന്ന് കെജ്‌രിവാൾ കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ മതിയാകാതെ വരികയാണെന്നും കെജ്‌രിവാൾ കത്തിൽ വ്യക്തമാക്കി.
അതേസമയം ഡൽഹി ആവശ്യപ്പെട്ടതിനേക്കാൾ അധികം ഓക്‌സിജൻ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ രംഗത്ത് വന്നിരുന്നു, ഇന്നലെ നടന്ന കൊവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഡൽഹി സർക്കാർ നന്ദി പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു. കിട്ടിയ ഓക്‌സിജൻ എങ്ങിനെ ഉപയോഗിക്കണമെന്നത് ഡൽഹി സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.