പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നടൻ സിദ്ധാർത്ഥ്. മോദി എന്ന വ്യക്തിക്കല്ല പ്രാധാന്യമെന്നും തനിക്ക് വേണമെങ്കിൽ തിരികെപോയി ഒരു ചായക്കട തുടങ്ങാമെന്നും രാജ്യത്തിന് ഇനിയും ദുരിതം അനുഭവിക്കാൻ കഴിയുകയില്ലെന്നും പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി 2014 ഏപ്രിൽ 29ന് പോസ്റ്റ് ചെയ്ത ട്വീറ്റിലേക്കാണ് നടൻ ശ്രദ്ധ ക്ഷണിക്കുന്നത്. ഇന്ത്യയ്ക്ക് ശക്തമായ ഒരു സർക്കാരിനെ ആവശ്യമുണ്ട് എന്നും മോദി ഈ ട്വീറ്റിൽ പറയുന്നുണ്ട്.
I agree with every one of this man's points here. Can you believe it? https://t.co/m1SWxpgdmo
— Siddharth (@Actor_Siddharth) April 24, 2021
'ഈ മനുഷ്യൻ പറയുന്ന എല്ലാ കാര്യത്തോടും ഞാൻ യോജിക്കുന്നു. നിങ്ങൾക്കിത് വിശ്വസിക്കാൻ കഴിയുന്നുണ്ടോ?' എന്ന പരിഹാസക്കുറിപ്പിനോടൊപ്പമാണ് സിദ്ധാർത്ഥ് പ്രധാനമന്ത്രിയുടെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യം കൊവിഡ് മൂലം അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിന് കേന്ദ്ര സർക്കാരിന് നേരെ വ്യാപക വിമർശനമുയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റുമായി നടൻ രംഗത്തെത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
When you are voted out of power one day, this country will truly be vaccinated. Its coming. We will still be here... at least to remind you of this tweet. https://t.co/VTT44SEeHW
— Siddharth (@Actor_Siddharth) April 23, 2021
ഇന്ത്യ അഭിമുഖീകരിക്കുന്ന കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ടും അക്കാര്യത്തിൽ മോദിയെ വിമർശിച്ചുകൊണ്ടും സിദ്ധാർത്ഥ് ഇന്ന് രാവിലെയും ട്വിറ്റർ വഴി രംഗത്തുവന്നിരുന്നു. ബിജെപി അധികാരത്തിൽ നിന്നും പുറന്തള്ളപ്പെടുമ്പോൾ മാത്രമേ രാജ്യം ശരിക്കും വാക്സിനേറ്റഡ് ആവുകയുള്ളൂ എന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്. വെസ്റ്റ് ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് പറഞ്ഞുകൊണ്ടുള്ള പാർട്ടിയുടെ ബംഗാൾ ഘടകത്തിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ട്വീറ്റ്.
content highlight: actor siddharth trolls modi usiing his old tweet.