varavu

ടോവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം വരവിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മോഹൻലാലിന്റെ ഒഫിഷ്യൽ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ വഴി പുറത്തിറക്കി. ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന വരവിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് പതിയറ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രദീപ്‌ കുമാർ പതിയറയാണ്.

അരവിന്ദന്റെ അതിഥികൾക്ക് ശേഷം പ്രദീപ്‌ കുമാർ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് വരവ്. പുറത്തിറങ്ങി അൽപ്പസമയത്തിനകം തന്നെ സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് പോസ്റ്റർ പങ്കു വെച്ചത്. രാകേഷ് മണ്ടോടിയോടൊപ്പം പുതുമുഖം സരേഷ് മലയൻകണ്ടി, പ്രശസ്ത ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവർ ചേർന്നാണ് വരവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

View this post on Instagram

A post shared by Mohanlal (@mohanlal)

നേരം, പ്രേമം, ഹെലൻ, ആനന്ദം, എന്നീ സിനിമകളുടെ ചീഫ് അസ്സോസിയേറ്റ് ക്യാമറാമാനും കൂടാതെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഹൃദയത്തിൽ സ്വതന്ത്ര ഛായാഗ്രഹണം നിർവഹിക്കുന്ന പ്രവർത്തിച്ച വിശ്വജിത് ഒടുക്കത്തിലാണ് വരവിന്റെ ഛായാഗ്രാഹകൻ. മികച്ച സൗണ്ട് ഡിസൈനിങ്ങിനുള്ള നാഷണൽ അവാർഡ് ജേതാവും, ഹോളിവുഡ്, ബോളിവുഡ്, തമിഴ്, തെലുഗ് ചിത്രത്തിൽ പ്രവർത്തിച്ചു അനുഭവ സമ്പത്തുള്ള പി എം സതീഷാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ.

ക്രീയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ, തെലുഗ്, തമിഴ് ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന സംഗീത സംവിധായകൻ ഗുണ ബാലസുബ്രമണ്യനാണ് വരവിന്റെ സംഗീത സംവിധാനം. വസ്ത്രാലങ്കാരം - ദിവ്യ സ്വരൂപ്‌ ഫിലിപ്പ്. പ്രമുഖ പ്രൊഡക്ഷൻ, ഡിസ്ട്രിബൂഷൻ കമ്പനി കലാസംഘം ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. പോസ്റ്റർ ഡിസൈൻ- സീറോവ് ഉണ്ണി. ഈ വർഷം അവസാനത്തോടെ ആവും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ചിത്രം ഇപ്പോൾ പ്രി-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

content highlight: mohanlal releases tovino movie varavus poster.