archery

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലവേദിയാകുന്ന അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയുടെ റീകർവ് വനിതാ ടീം ഫൈനലിൽ കടന്നു. ദീപിക കുമാരി,​ അങ്കിത ഭഗത്,​ കൊമാലിക ബാരി എന്നിവരുൾപ്പെട്ട ടീമാണ് ഫൈനലുറപ്പിച്ചത്. ടോപ് സീഡായ ഇന്ത്യ 6-0ത്തിന് സ്‌പെയിനിനെ കീഴടക്കിയാണ് ഫൈനലിലെത്തിയത്. സ്പെയിനിന്റെ എലിയ കാനാലെസ്, ഇനെസ് ഡി വെലാസ്‌കോ, ലെയ്‌റേ ഫെർണാണ്ടസ് എന്നിവരടങ്ങിയ സംഘത്തിനെയാണ് ഇന്ത്യ മറികടന്നത്. ഫൈനലില്‍ ഇന്ത്യ രണ്ടാം സീഡായ മെക്‌സിക്കോയെ നേരിടും. അതേ സമയം ഈ വിഭാഗത്തിൽ പുരുഷ ടീം ക്വാർട്ടറൽ സ്പെയിനിനോട് തോറ്ര് പുറത്തായി.വ്യക്തിഗത റീകർവിൽ ദീപിക കുമാരിയും ഭർത്താവ് അതാനു ദാസും ഫൈനലിലെത്തിട്ടുണ്ട്.

.