
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ നടപടി, പുന:പരിശോധിക്കാനുള്ള തീരുമാനത്തിനെതിരേ നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് താരത്തിന്റെ പ്രതികരണം. ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവ് പുന:പരിശോധിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുളള മലപ്പുറം കളക്ടർ കെ. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റും പാർവതി പ്രതികരണത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

"മനുഷ്യരെന്ന നിലയിൽ മറ്റുള്ളവരുടെയും നമ്മുടെയും ജീവൻ രക്ഷിക്കാൻ ഒരു മത സമുദായത്തെയും അവരുടെ മര്യാദയിൽ നിന്നും കടമയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഈ മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന രണ്ടാം തരംഗമാണ് ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുൻ തീരുമാനം മലപ്പുറം കളക്ടർ അംഗീകരിക്കുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യൂ" എന്നും പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.