ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന നിമിഷം വഴങ്ങിയ ഗോളിൽ ലിവർപൂൾ ന്യൂകാസിൽ യുണൈറ്റഡിനോട് 1-1ന്റെ സമനിലയിൽ കുരുങ്ങി. മൂന്നാം മിനിട്ടിൽ സ്റ്റാർ സ്ട്രൈക്കർ മൊഹമ്മദ് സല നേടിയ ഗോളിൽ ലിവർപൂൾ ലീഡെടുത്തു.
ഈ ഗോളിൽ ലിവർ ജയിക്കുമെന്ന് കരുതിയിരിക്കെ കളിയവസാനിക്കാറാകവെ രണ്ടാം പകുതിയുടെ അധിക സമയത്ത് 95-ാം മിനിട്ടിൽ ജോ വില്ലോക്ക് നേടിയ ഗോളിൽ ന്യൂകാസിൽ വിജയ തുല്യമായ സമനില സ്വന്തമാക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ എവർട്ടൺ ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സനലിനെ കീഴടക്കി. 76-ാം മിനിട്ടിൽ ആഴ്സനലിന്റെ ബെർനാർഡ് ലെനോയുടെ പിഴവിൽ നിന്ന് കിട്ടിയ സെൽഫ് ഗോളാണ് എവർട്ടണിന് തുണയായത്.