ന്യൂഡൽഹി: കൊവിഡ് വാക്സിനായ കൊവാക്സിന്റെ വില നിരക്ക് പ്രഖ്യാപിച്ച് നിർമാതാക്കളായ ഭാരത്ത് ബയോടെക്. സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിൽ വാക്സിൻ നൽകുമ്പോൾ സ്വകാര്യ ആശുപത്രികൾ കൊവാക്സിന് 1200 രൂപയാണ് നൽകേണ്ടത്.
കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളർ ഈടാക്കുമെന്നും ഭാരത് ബയോട്ടെക് അറിയിച്ചിട്ടുണ്ട്. ഡോസിന് 150 രൂപയ്ക്കാണ് കമ്പനി കേന്ദ്ര സർക്കാരിന് വാക്സീൻ നൽകിയത്. ഇനി നിർമ്മിക്കാനിരിക്കുന്ന പകുതിയിൽ അധികം വാക്സിനും കേന്ദ്രത്തിന് തന്നെ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വാക്സിൻ വില സംബന്ധിച്ചുള്ള വിവാദങ്ങൾ കണക്കുന്നതിനിടെയാണ് വലിയ വിലയ്ക്ക് കൊവാക്സിൻ നൽകാൻ ഭാരത് ബയോടെക് തീരുമാനിച്ചിരിക്കുന്നത്. കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപ എന്ന നിരക്കിൽ നൽകാനായിരുന്നു തീരുമാനം.
കൊവിഷീൽഡിന്റെ ഒരു ഡോസിന് സ്വകാര്യ ആശുപത്രികൾ നൽകേണ്ടത് 600 രൂപയാണ്. കേന്ദ്രസർക്കാറിന് 150 രൂപയ്ക്ക് വാക്സിൻ നൽകുന്നത് കരാർ അവസാനിക്കും വരെ തുടരുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞിരുന്നു.
content highlight: covaxin price declares by bharat biotech.