sachin-tendulkar

ക്രിക്കറ്റ് ഒരു മതമായി കാണുന്ന രാജ്യത്ത് ആരാധക‌ർക്ക് ദെെവമാണ് സച്ചിൻ. ആ ദെെവത്തിന്റെ 48ാം ജൻമദിനം ആഘോഷമാക്കുകയാണ് ആരാധകരും കായിക പ്രേമികളും. ഈ സുദിനത്തിൽ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കഴിഞ്ഞകാലത്തെ സുവ‌ർണ നിമിഷങ്ങളും ഓ‌ർത്തെടുക്കുകയാണ് ആരാധക‌ർ.

സച്ചിനെയും ക്രിക്കറ്റിനെയും പ്രണയിക്കുന്നവരെ നിങ്ങൾക്ക് സുപരിചിതമാണ്. എന്നാൽ ക്രിക്കറ്റിന്റെ ദൈവത്തിന് കാറുകളോടുള്ള പ്രണയത്തെ കുറിച്ച് എത്ര പേ‌ർക്കറിയാം. അദ്ദേഹത്തിന്റെ കരസ്പർശത്താൽ പാവനമായ വാഹനങ്ങളെ എത്ര പേ‌ർക്കറിയാം. ഇന്ന് സച്ചിന്റെ ഗാരേജിൽ ഇടം പിടിച്ച ചില കാറുകളെയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സ്വന്തം കാറുകളെ.

ഇന്ത്യക്കാർക്ക് വളരെ പരിചിതമായ കാറാണ് മാരുതി 800. നമ്മളിൽ പലരുടേയുമെന്ന പോലെ വാഹനങ്ങളുമൊത്തുള്ള സച്ചിന്റെയാത്ര മാരുതി 800ൽ നിന്നു തന്നെയാണ് ആരംഭിച്ചത്. 1983ൽ മാരുതി 800 ഇന്ത്യൻ വിപണിയിലെത്തിയ സമയത്തു തന്നെ സച്ചിന് ഈ കാർ വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം 1989ലാണ് ഈ വാഹനം സ്വന്തമാക്കിയത്.

sachin-maruthi-800

ലോക പ്രശസ്ത ഫോർമുല വൺ ഡ്രൈവർ മൈക്കൽ ഷൂമാക്കർ സച്ചിൻ ടെണ്ടുൽക്കർക്ക് 2002ൽ ഒരു കാർ സമ്മാനമായി നൽകിയിരുന്നു. 29 ടെസ്റ്റ് സെഞ്ചുറി എന്ന ഡോൺ ബ്രാഡ‍്മാന്റെ റെക്കോർഡിനൊപ്പം സച്ചിൻ എത്തിയപ്പോഴായിരുന്നു ഷൂമാക്കറിന്റെ സ്നേഹ സമ്മാനം. ഫെറാരി 360 മൊഡേണയായിരുന്നു സച്ചിന് അദ്ദേഹം നൽകിയത്. ഏതാനും വർഷങ്ങൾ ഉപയോഗിച്ചതിന് ശേഷം സൂററ്റിലുള്ള ഒരു വ്യവസായിക്ക് സച്ചിൻ ഈ കാർ വിൽക്കുകയായിരുന്നു.

sachin-ferrari

ഫെരാരിയ്ക്ക് ശേഷം സച്ചിന്റെ കൈകളിലെത്തിയത് നിസാൻ ജിടി-ആർ ഈഗോയിസ്റ്റ് ആയിരുന്നു. ഈഗോയിസ്റ്റിന്റെ പ്രത്യേകത അതൊരു സ്പെഷ്യൽ ആഡംബര മോഡൽ കാറായിരുന്നു എന്നതാണ്. കാറിന്റെ ഉളളിൽ കൂടുതൽ ആകർഷകമായ സൗകര്യങ്ങളും മറ്റും ഉൾക്കൊള്ളിച്ചിരുന്നു. 2007 ൽ സച്ചിൻ ഈ കാർ വിറ്റു.

sachin-nissan-gtr-egoist

ബി.എം.ഡബ്ല്യൂ കാറുകളുടെ വലിയൊരു ആരാധകനായിരുന്നു സച്ചിൻ. അദ്ദഹത്തിന് ലോം​ഗ് ബീച്ച്ബ്ലൂ നിറത്തിലുള്ള ഒരു 2002 ബി.എം.ഡബ്ല്യൂ എക്സ് 5 എം ഉണ്ടായിരുന്നു. സച്ചിന്റെ ഈ കാർ ഇന്ത്യയിലെ അപൂർവം എസ്.യു.വികളിൽ ഒന്നായിരുന്നു. 2018 ഓഗസ്റ്റിൽ വിൽപ്പനയ്ക്ക് വച്ച കാർ 21 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.

sachin-bmw-x5

ഡിസൈൻ മാറ്റം വരുത്തിയ ഒരു ബി.എം.ഡബ്ല്യൂ ഐ8 സ്പോർട്സ് കാറും സച്ചിന് ഉണ്ടായിരുന്നു. സാധാരണ ബി.എം.ഡബ്ല്യൂ കാറുകളുടെ എല്ലാവിധ സവിശേഷതകളും ഉള്ളപ്പോഴും കസ്റ്റമൈസ് ചെയ്ത ഈ മോഡൽ മറ്റ് ഐ8 കാറുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു.

sachin-bmw-i8