strawberries

കാണാൻ നല്ല ഭംഗിയുള്ള കുഞ്ഞൻ ഫലങ്ങളായ സ്ട്രോബെറിയ്ക്ക് നിരവധി ആരോഗ്യ സവിശേഷതകളുണ്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റ്‌സുകളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി കൂടുതലായി കാണപ്പെടുന്നതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇതിലെ ഫൈബറിന്റെ സാന്നിദ്ധ്യം ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.

പൊട്ടാസ്യം ഉൾപ്പെട്ടിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സ്ട്രോബെറി ശീലമാക്കാം. ചില ഹോർമോണുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കി കൊളസ്ട്രോൾ പ്രതിരോധിക്കും. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഈ ഫലം ഹൃദയാരോഗ്യം നിലനിറുത്താനും മികച്ചതാണ്. വാതം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങൾ തടയാനും കണ്ണിന്റെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും ഇത് കഴിക്കാവുന്നതാണ്.