vaiga-sanu-mohan

കൊച്ചി: വൈഗ കൊലക്കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ സാനു മോഹൻ പറയുന്നത് കെട്ടുകഥകളെന്ന് അന്വേഷണ സംഘം. മൊഴികൾ ശരിവയ്ക്കുന്നതൊന്നും തെളിവെടുപ്പിൽ കണ്ടെത്താനായില്ല. പ്രതി പല കാര്യങ്ങളും ഒളിച്ചുവയ്ക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

മകളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് സാനു മോഹൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ അത്മഹത്യയ്ക്ക് ശ്രമിച്ചതിന് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. സാമ്പത്തിക ബാദ്ധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് പ്രതി നൽകിയ മൊഴി.

താൻ മരണപ്പെട്ടാൻ കുട്ടിയ്ക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ കുട്ടിയെ പുഴയിൽ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാൻ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും, പിന്നീട് പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.