covid-test

തൊടുപുഴ: കൊവിഡ് ബാധിതനായ മോഷണകേസ് പ്രതി ആശുപത്രിയിൽ നിന്നും ഓടി രക്ഷപ്പെട്ടു.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നാണ് പതിനേഴുകാരനായ പ്രതി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

ശനിയാഴ്ചയാണ് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടർന്ന് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പൊലീസ് കാവലുണ്ടായിരുന്നില്ല.

രക്ഷപ്പെട്ട പ്രതിയ്ക്കു വേണ്ടി ആശുപത്രിയുടെ പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു മൊബൈൽ ഷോപ്പിൽ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച പ്രതി പട്രോൾ സംഘത്തിന്റെ മുന്നിൽ വന്നുപെടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു.