
ബഗ്ദാദ്: കൊവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ഓക്‌സിജൻ സിലിണ്ടറുകളുടെ സംഭരണത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
120 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. 23 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും, ബാക്കി രോഗികളെയും അവരുടെ കൂടെയുണ്ടായിരുന്നവരെയും രക്ഷിച്ചെന്നും അധികൃതർ അറിയിച്ചു.ആശുപത്രിയിലെ ഒന്നിലധികം നിലകളിൽ തീ പടർന്നിരുന്നു. തീ നിയന്ത്രണവിധേയമായെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ആശുപത്രികൾക്ക് വേണ്ടത്ര സഹായം നൽകാതെ അഴിമതി നടത്തിയതാണ് തീപിടിത്തത്തിന് കാരണമെന്ന് നിരവധി പേർ ആരോപിച്ചു. അന്വേഷണ കമ്മിഷൻ രൂപീകരിക്കാൻ ബഗ്ദാദ് ഗവർണർ മുഹമ്മദ് ജാബെർ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദേമിയോട് പറഞ്ഞു.
#BreakingNews : Fire tears through #Baghdad Ibn El Khatib hospital for #Covid-19 patients, 23 deaths reported. The explosion was caused by "a fault in the storage of oxygen cylinders", medical sources told #AFP.#COVID19 #Oxygen #Iraq pic.twitter.com/WOS5iPcb8K— ज़ाहिद अब्बास ZAHID ABBAS 🇮🇳 (@abbaszahid24) April 25, 2021