സ്‌റ്റോക്ക്‌ഹോം: കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ സഹായിക്കണമെന്ന് ലോക സമൂഹങ്ങളോട് അഭ്യർത്ഥിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ. ട്വിറ്ററിലൂടെയാണ് അവർ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഹൃദയഭേദകമാണ്. അവർക്ക് ആവശ്യമായ സഹായം നൽകാൻ ലോക സമൂഹം മുന്നോട്ടുവരണമെന്നും ഗ്രെറ്റ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ രോഗബാധയുടെ തീവ്രത വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് ഗ്രെറ്റയുടെ ട്വീറ്റ്.
Heartbreaking to follow the recent developments in India. The global community must step up and immediately offer the assistance needed. #CovidIndia https://t.co/OaJVTNXa6R
— Greta Thunberg (@GretaThunberg) April 24, 2021