ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധയെ നേരിടാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, സംസ്ഥാനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും മോദി കൂട്ടിച്ചേർത്തു.
കൊവിഡ് നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ്. ആരും തളരരുത്. വൈറസ് ബാധയെപ്പറ്റിയുള്ള തെറ്റായ പ്രചാരണങ്ങളിൽ അകപ്പെടരുത്. രണ്ടാം തരംഗത്തിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലാണ്.- മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആരോഗ്യപ്രവർത്തകരുടെ ചെറുത്തുനിൽപിന് അഭിവാദ്യങ്ങൾ.കൊവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാദ്ധ്യമായതെല്ലാം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.സൗജന്യ വാക്സിൻ പദ്ധതി തുടരുമെന്നും മോദി കൂട്ടിച്ചേർത്തു..