എളമക്കരയിലെ വീടിനോട് ചേർന്നുള്ള കൃഷിസ്ഥലത്തെ വീഡിയോയുമായി മോഹൻലാൽ. നാലഞ്ചുവർഷമായി ഈ സ്ഥലത്ത് നിന്നാണ് വീട്ടാവശ്യത്തിന് പച്ചക്കറി കണ്ടെത്തുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കുന്നു.ചെന്നൈയിൽനിന്ന് കൊച്ചിയിൽ എത്തുമ്പോഴെല്ലാം ജൈവകൃഷി തോട്ടം സന്ദർശിക്കാറുണ്ട്.വിത്തിനു നിറുത്തിയ പാവക്കയും പാകമായ തക്കാളിയും പച്ചമുളകും മത്തങ്ങയും വെണ്ടയ്ക്കയുമെല്ലാം മോഹൻലാൽ വീഡിയോയിൽ പരിചയപ്പെടുത്തുന്നു. അര ഏക്കർ വരുന്ന സ് ഥലത്ത് ജൈവ കൃഷി രീതിയിലൂടെ പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ, എന്നിവ കൃഷി ചെയ്തിട്ടുണ്ട്. തൊഴിലാളിയായ ദാസിനൊപ്പമാണ് മോഹൻലാൽ വീഡിയോയിൽ കൃഷിസ്ഥലം പരിചയപ്പെടുത്തുന്നത്.സ്ഥലം ഇല്ലാത്തവർക്ക് മട്ടുപ്പാവിൽ ജൈവകൃഷി ചെയ്യാമെന്നും മോഹൻലാൽ പങ്കുവയ്ക്കുന്നു.