-oxygen-generation-plants

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (PSA) ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കാൻ പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി.

രാജ്യ തലസ്ഥാനത്ത് ഉൾപ്പടെ കനത്ത ഓക്‌സിജൻ ക്ഷമമാണ് നേരിടുന്നത്. മരണസംഖ്യയും ഉയരുകയാണ്. അനുവദിച്ച പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്ന് മോദി നിർദേശം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റ് സ്ഥാപിക്കുക.


ഈ പ്ലാന്റുകൾ വഴി അതത് ജില്ലകളിലേക്ക് ആവശ്യമായ ഓക്‌സിജൻ യാതൊരു തടസവും കൂടാതെ ലഭ്യമാക്കും. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.