tovino

നവാഗതനായ രാകേഷ് മണ്ടോടി സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ ടൊവിനോ തോമസ് നായകനായി എത്തുന്നു.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര, ബേസിൽ ജോസഫിന്റെ ഗോദ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് രാകേഷ്. വരവിന്റെ തിരക്കഥയും രാകേഷിന്റേതാണ്. ഗാനരചയിതാവ് മനു മഞ്ജിത്തും സരേഷ് മലയങ്കണ്ടിയും സഹരചയിതാക്കളാണ്. അരവിന്ദിന്റെ അതിഥികൾക്കുശേഷം പ്രദീപ് കുമാർ പതിയറ നിർമിക്കുന്ന ചിത്രത്തിന് വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും ഗുണ ബാലസുബ്രഹ്മണ്യം സംഗീതസംവിധാനവും നിർവഹിക്കുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി, മനു അശോകന്റെ കാണാക്കാണെ, ആഷിഖ് അബുവിന്റെ നാരദൻ, സനൽകുമാർ ശശിധരന്റെ വഴക്ക് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ടൊവിനോ തോമസ് ചിത്രങ്ങൾ.