കൊല്‍ക്കത്ത: പശ്ചിമബംഗാൾ ജനത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദുര്‍ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണെന്ന് ബി.ജെ.പി.ദേശീയാദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. ജനങ്ങൾ താമരയ്ക്ക് വോട്ട് ചെയ്യുമെന്നും നദ്ദ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു വെര്‍ച്വല്‍ റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ മമത പങ്കെടുക്കാത്തതിനെയും നദ്ദ ചോദ്യം ചെയ്തു.
കൊവിഡ് ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് അവർ പറയുന്നു. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ അവർ എന്താണ് പങ്കെടുക്കാതിരുന്നതെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അഹങ്കാരമാണോ നിങ്ങളെ തടഞ്ഞത്. നിങ്ങളുടെ ധാർഷ്ട്യം ബംഗാൾ ജനതയ്ക്കും പ്രധാനമന്ത്രിക്കുമിടയിൽ തടസ്സമായി പ്രവർത്തിക്കുകയാണ് - നദ്ദ പറഞ്ഞു.