തിരുവനന്തപുരം : ഇന്നലെ 52-ാം പിറന്നാൾ ആഘോഷിച്ച കേളത്തിന്റെ ഫുട്ബാൾ വസന്തം ഐ.എം വിജയന് ആശംസകൾ അറിയിച്ച് ബാഴ്സലോണയുടെ മുൻ സൂപ്പർ താരം സാവി ഹെർണാണ്ടസും ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയും.
ഇപ്പോൾ ഖത്തറിലെ അൽ സാദ് ക്ളബിന്റെ കോച്ചായ സാവി ഒരു വീഡിയോ സന്ദേശത്തിലാണ് വിജയന് പിറന്നാൾ ആശംസകൾ നേർന്നത്. വിജയന്റെ ആരാധകനും ഖത്തർ ദേശീയ ടീമിന്റെ ജഴ്സി ഡിസൈനറുമായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ടി.കെ ഷഫീർ വഴി സാവി ജന്മദിന ആശംസകൾ കുറിച്ച ചുവന്ന ജേഴ്സി കൈമാറുന്ന വീഡിയോ വിജയൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ചെൽസി തങ്ങളുടെ ഔദ്യോഗിക പേജിലാണ് വിജയന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ആശംസാ പോസ്റ്റ് ഇട്ടിരിക്കുന്നത്.