മുഖ്യമന്ത്രി പിണറായി വിജയനെയും വാക്സിൻ ചലഞ്ചിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റുമായി സംവിധായകൻ അലി അക്ബർ. 'മോദി നൽകിയ വാക്സിൻ എടുത്ത് താങ്ങുന്ന' മുഖ്യമന്ത്രിയോട് താൻ നല്ല നമസ്കാരം പറയുകയാണെന്നും 'ഓരോ ദുരന്തത്തിലും ബക്കറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളൂ' എന്നും മറ്റും സംവിധായകൻ തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴി പറയുന്നുണ്ട്.
കൂട്ടത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയും അലി അക്ബർ വിമർശനമുയർത്തുന്നുണ്ട്. '2020 ഡിസംബറില്‍ 8 ഓക്‌സിജന്‍ പ്ലാന്റുകള്‍ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിത് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്' കേജ്‌രിവാൾ സർക്കാർ ചെയ്തതെന്നാണ് സംവിധായകന്റെ ആരോപണം. കുറിപ്പ് വാർത്തയായി മാറിയതോടെ നിരവധി പേരാണ് അലി അക്ബറിനെതിരെ കമന്റുകളിലൂടെയും മറ്റും രംഗത്ത് വന്നത്.
'1921 പുഴ മുതൽ പുഴ വരെ' എന്ന തന്റെ ചിത്രത്തിന്റെ നിർമ്മാണ ചെലവിനായി 'മമധർമ്മ' എന്ന കൂട്ടായ്മയുടെ പേരിൽ പണം പിരിച്ച അലി അക്ബർ വാക്സിൻ ചലഞ്ചിനെ വിമർശിക്കാൻ എന്തവകാശം എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. CMDRFലേക്ക് പണം ജനങ്ങൾ പണം നൽകണമെന്ന് മുഖ്യമന്ത്രിയോ സർക്കാരോ ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാനം നേരിടുന്ന പ്രതിസന്ധി മനസിലാക്കി ജനങ്ങൾ സ്വമേധയാ മുന്നോട്ട് വരുമ്പോൾ അതിനെ അപഹസിക്കുന്നത് എന്തിനെന്നും ഇവർ കമന്റുകൾ ഇടുന്നവർ ചോദിക്കുന്നുണ്ട്.
കുറിപ്പ് ചുവടെ:
'മാതൃഭൂമി പറയില്ല, മനോരമായോ ഏഷ്യാനെറ്റോ പറയില്ല...2020 ഡിസംബറിൽ 8 ഓക്സിജൻ പ്ലാന്റുകൾ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിതു ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന കേജരിവാളിന്റെ ഭരണനേട്ടം... അതങ്ങിനെയാ കേരളവും ആ സൂത്രപ്പണി തുടരുന്നു...70 വർഷം ഭരിച്ചു മുടിച്ച കുടുംബ വാഴ്ചയായിരുന്നു ഇന്ന് ഭാരതത്തിലെങ്കിൽ, എന്താകുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ...
ഇന്ന് ലോകത്തെവിടെനിന്നും അടിയന്തിര ഘട്ടത്തിൽ സാങ്കേതികത എത്തിക്കാൻ 24X7 എന്ന നിലയിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രമുണ്ട്... മോദിക്ക് മുൻപ് എന്തായിരുന്നു ഭാരതം എന്നും ഇന്ന് എന്താണ് ഭാരതം എന്നും തിരിച്ചറിയാത്തവരായി കമ്യുണിസ്റ്റുകളും, ജിഹാദികളും, അവരെ താങ്ങുന്ന മാമാ പത്രങ്ങളും മാത്രേയുള്ളൂ...
മോദി നൽകിയ അന്നത്തിൽ അരിവാൾ ചുറ്റിക ഒട്ടിച്ചു കേമനായ ഒരു മുഖ്യമന്ത്രിയും, എന്തുപറഞ്ഞാലും നോട്ടടിച്ചുകൂടെ എന്ന് ചോദിക്കുന്ന കയറുപിരിയും ജയിക്കുന്നിടത്ത് സത്യം തോൽക്കുമെന്ന് കരുതരുത്... മോദി തന്ന വാക്സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ലനമസ്കാരം...
ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളു പിണറായി സർക്കാർ.... മലയാളിക്ക് മറവി നല്ലതാണ്.... മോദി വൈരാഗ്യം മൂത്ത് ജനങ്ങളെ കാലപുരിക്കയക്കുന്ന സകല പിന്തിരിപ്പന്മാർക്കും നടുവിരൽ നമസ്കാരം... ഞാൻ മോദിജിക്കൊപ്പമാണ് കരണം മോദി ജനങ്ങൾക്കൊപ്പമാണ്...'
content highlight: ali akbar against vaccine challenge and pinarayi vijayan says modi gave the vaccines.