shoib-akthar

ഇസ്ലാമാബാദ്: കൊവിഡ് ചികിത്സയ്ക്ക് ആവശ്യത്തിന് ഓക്‌സിജൻ ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് സഹായം ലഭ്യമാക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോടും ജനങ്ങളോടും അഭ്യർത്ഥിച്ച് മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ.ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് അക്തറിന്റെ അഭ്യർത്ഥന.അക്തറിന്റെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധിപ്പരാണ് സോഷ്യൽ മീഡിയയിൽ പിന്തുണയുമായി എത്തിയത്.