ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം.