kalyan

 ദുബായിലെ ഏറ്റവും വലിയ കല്യാൺ സിൽക്‌സ് ഷോറൂം  ഉദ്ഘാടനം 29ന്

തൃശൂർ: വലുപ്പത്തിലും വൈവിദ്ധ്യത്തിലും ഒട്ടേറെ സവിശേഷതകളുമായി കല്യാൺ സിൽക്‌സിന്റെ 31-ാം ഷോറൂം ദുബായിലെ ഖിസൈസിൽ ഏപ്രിൽ 29ന് രാവിലെ 10.30ന് പ്രവർത്തനം ആരംഭിക്കും. ഖിസൈസിലെ ഡമാസ്‌കസ് സ്‌ട്രീറ്റിലുള്ള മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള ബിൽഡിംഗിലാണ്, കല്യാൺ സിൽക്‌സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂം അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിൽ കല്യാണിന്റെ ആറാം ഷോറൂമാണിത്. കരാമ, മീനാ ബസാർ, ഷാർജ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലാണ് മറ്റ് അന്താരാഷ്‌ട്ര ഷോറൂമുകൾ.

സ്വന്തം തറികളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത പട്ടിന്റെ കളക്ഷനുകളാണ് ഖിസൈസ് ഷോറൂമിൽ അണിനിരത്തിയിട്ടുള്ളത്. ഇന്ത്യയിൽ ഏറെ സ്വീകാര്യത നേടിയ സെവൻ വണ്ടേഴ്‌സ് ഇൻ സിൽക്ക്, സൂപ്പർ ഫെതർലൈറ്റ് സാരീസ്, സ്‌പെഷ്യൽ ബനാറസ് സാരീസ് എന്നിവയ്ക്ക് പുറമേ പാർട്ടി‌വെയർ, ഡെയ്‌ലി വെയർ, എത്നിക് വെയർ എന്നിവയുടെയും ഏറ്റവും പുത്തൻ ശേഖരം ഷോറൂമിലുണ്ട്. ലേഡീസ് വെയറിൽ കുർത്തി, ചുരിദാർ, ചുരിദാർ മെറ്റീരിയലുകൾ, ലാച്ച, ലെഹങ്ക, സൽവാർ സ്യൂട്ട്‌സ് എന്നിവയുടെ വലിയ കളക്ഷനുകളുണ്ട്.

കല്യാണിന്റെ പ്രൊഡക്ഷൻ ഹൗസുകളിൽ രൂപകല്പന ചെയ്‌തതാണ് മെൻസ് വെയറുകൾ. കിഡ്‌സ് വെയറുകളിലും വൈവിദ്ധ്യങ്ങൾ ധാരാളം. റംസാൻ, മെഹ്‌ഫിൽ കളക്ഷൻ എന്നിവയുൾപ്പെടുന്ന ഉത്സവകാല കളക്ഷനുകളും ആകർഷണങ്ങളാണ്. ഇന്ത്യയിലെ ഷോറൂമുകളിൽ ലഭിക്കുന്ന അതേ ആകർഷക വിലയിലാണ് ഇവ ഖിസൈസിലും ലഭ്യമാക്കുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.